
റോഡ് വികസന ജോലികളുടെ ഭാഗമായി യർമൂക് മേഖലയിലെ ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിംഗ് റോഡ്) പൂർണ്ണമായി അടച്ചിടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. എയർപോർട്ട് റോഡുമായുള്ള (റോഡ് 55) ഫോർത്ത് റിംഗ് റോഡിന്റെ ജംഗ്ഷന് മുകളിൽ നിന്ന് ആരംഭിച്ച് കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ് (റിയാദ് റോഡ്) ജംഗ്ഷൻ വരെയുള്ള സാൽമിയ ഭാഗത്തേക്കുള്ള റോഡാണ് അടയ്ക്കുന്നത്. ഈ നിയന്ത്രണം ജൂൺ 28 ഞായറാഴ്ച മുതൽ ആരംഭിച്ച് ഓഗസ്റ്റ് 7 വെള്ളിയാഴ്ച വരെ തുടരും. റോഡ് അടച്ചിടുന്ന സമയത്തും ജഹ്റയിൽ നിന്ന് സാൽമിയ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി എയർപോർട്ട് റോഡ് (55) ജംഗ്ഷൻ തുറന്നുനൽകുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവർ ഇതര മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യർത്ഥിച്ചു.