‘പ്രാങ്ക് കോൾ ആണെന്ന് വിചാരിച്ചു…’പക്ഷേ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ! നാല് ഇന്ത്യക്കാർക്ക് ലക്ഷങ്ങളുടെ ഭാഗ്യം

ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തിലെ മൂന്നാമത് വാർഷിക ഇലക്ട്രോണിക് നറുക്കെടുപ്പിൽ നാല് ഇന്ത്യൻ പ്രവാസികൾക്ക് ഭാഗ്യം തുണയായി. ഇതിൽ മൂന്ന് പേർ മലയാളികളാണ്. വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6.5 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനമായി ലഭിച്ചു. അബുദാബി, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് ഈ ഭാഗ്യശാലികൾ. 2017 മുതൽ ഭാര്യയ്‌ക്കൊപ്പം ബഹ്റൈനിൽ താമസിക്കുന്ന 34-കാരനായ മലയാളി അനന്തു ശാലിനി അവിടെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. സുഹൃത്തുക്കളോടൊപ്പം ഗ്രൂപ്പായി ടിക്കറ്റെടുക്കുന്ന പതിവ് അവസാനിപ്പിച്ച് ആദ്യമായി സ്വന്തം പേരിൽ എടുത്ത ടിക്കറ്റിലൂടെയാണ് അനന്തുവിനെ ഭാഗ്യം തേടിയെത്തിയത്. ലഭിച്ച തുകയിൽ ഒരു ഭാഗം നാട്ടിലെ കുടുംബത്തിന് നൽകുകയും ബാക്കി സമ്പാദ്യമായി സൂക്ഷിക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന ഇളഞ്ചൂര്യൻ വിജയകുമാറിനും ആദ്യമായി സ്വന്തം പേരിൽ എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. പ്രത്യേകിച്ച് ഒന്നും നോക്കാതെ തെരഞ്ഞെടുത്ത നമ്പറാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഭിച്ച തുക കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാണ് പദ്ധതിയെന്നും വിജയകുമാർ വ്യക്തമാക്കി.

അബുദാബിയിൽ ജിയോടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന 31-കാരനായ റിസാൽ മുഹമ്മദ് സഹപ്രവർത്തകരോടൊപ്പമാണ് ടിക്കറ്റ് എടുത്തത്. സ്വന്തം പേരിൽ ആദ്യമായി എടുത്ത 058718 നമ്പർ ടിക്കറ്റാണ് റിസാലിനെ വിജയിയാക്കിയത്. വിജയവിവരം അറിയിച്ചുള്ള ഫോൺ കോൾ ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും പിന്നീട് യാഥാർഥ്യം മനസ്സിലായപ്പോൾ വലിയ സന്തോഷവും ആവേശവും അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിൽ റിഗ്ഗറായി ജോലി ചെയ്യുന്ന ജയകൃഷ്ണനും ഒമ്പത് സുഹൃത്തുക്കളും അടങ്ങുന്ന പത്തംഗ സംഘത്തിനും ബിഗ് ടിക്കറ്റ് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചു. ഓൺലൈനായി വാങ്ങിയ 039254 നമ്പർ ടിക്കറ്റാണ് ഇവരെ ഭാഗ്യശാലികളാക്കിയത്. ലഭിച്ച തുക പത്തുപേരും തുല്യമായി പങ്കിടും.

ജൂൺ മാസത്തിലെ 25 ദശലക്ഷം ദിർഹം (64 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനത്തുകയുള്ള ബമ്പർ നറുക്കെടുപ്പ് ജൂലൈ 3ന് നടക്കും. ഒന്നാം സമ്മാനത്തിന് പുറമെ അഞ്ച് പേർക്ക് ഒരു ദശലക്ഷം ദിർഹം വീതം ആശ്വാസ സമ്മാനവും നൽകും. കൂടാതെ, ബിഎംഡബ്ല്യു എക്സ്6, മസെറാട്ടി ഗ്രെക്കാലെ തുടങ്ങിയ ആഡംബര കാറുകളും സമ്മാനങ്ങളായി നൽകുന്നുണ്ട്. ജൂൺ മാസത്തിലെ അവസാന വാര നറുക്കെടുപ്പ് ജൂലൈ 1ന് നടക്കും. ടിക്കറ്റുകൾ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ കൗണ്ടറുകൾ വഴിയോ വാങ്ങാനാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version