ചരിത്രപരമായ തീരുമാനം; കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് കടുത്ത നീക്കം; ഇത്ര വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച് യുഎഇ

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ മന്ത്രിസഭ പുതിയ നിയമത്തിന് അംഗീകാരം നൽകി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുകയും ഡിജിറ്റൽ ലോകത്തിലെ അപകടസാധ്യതകളിൽ നിന്ന് അവരെ സംരക്ഷിക്കുകയുമാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ കഴിയില്ല. 15, 16 വയസ്സുള്ള കൗമാരക്കാർക്ക് നിയന്ത്രണങ്ങളോടെയും രക്ഷിതാക്കളുടെ മേൽനോട്ടത്തോടെയും മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതിയുണ്ടാകൂ. ഉള്ളടക്ക നിയന്ത്രണം, അപരിചിതരുമായി ആശയവിനിമയത്തിന് നിയന്ത്രണം, സ്‌ക്രീൻ ടൈം മാനേജ്മെന്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇവർക്കായി നിർബന്ധമാക്കും.

യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ശക്തമായ പ്രായപരിശോധന സംവിധാനം നടപ്പാക്കേണ്ടതും സ്വയം രേഖപ്പെടുത്തുന്ന പ്രായം മാത്രം അംഗീകരിക്കരുതെന്നും സർക്കാർ നിർദേശിച്ചു. ഡിജിറ്റൽ ഐഡിയും എഐ അധിഷ്ഠിത പരിശോധന സംവിധാനങ്ങളും ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണം. നിലവിലുള്ള പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും കുട്ടികളുടെ വിവരങ്ങൾ ലക്ഷ്യമിട്ട പരസ്യങ്ങൾക്കോ പെരുമാറ്റ വിശകലനത്തിനോ ഉപയോഗിക്കരുതെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം, സ്വകാര്യത, ഓൺലൈൻ സുരക്ഷ എന്നിവ സംരക്ഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് യുഎഇയും ഈ നിർണായക തീരുമാനത്തിലേക്ക് കടന്നത്. അറബ് ലോകത്ത് ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version