യുഎഇ ദേശീയ പ്രതിജ്ഞയിൽ നിങ്ങൾക്കും പങ്കാളിയാകാം; ഓൺലൈനായി ഒപ്പിടാനുള്ള വഴികൾ ഇതാ

യുഎഇയിൽ ദേശീയ ഐക്യവും സഹവർത്തിത്വ മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച പുതിയ ദേശീയ പ്രതിജ്ഞാ (National Pledge) പദ്ധതിയിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഇനി ഓൺലൈനായി പങ്കുചേരാം. അബുദബിയിലെ എനർജി സെന്ററിൽ നടന്ന ചടങ്ങിൽ സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
രാജ്യനേതൃത്വത്തോടുള്ള വിശ്വസ്തത, സമാധാനപരമായ സഹവർത്തിത്വം, സാമൂഹിക ഉത്തരവാദിത്തബോധം, യുഎഇയുടെ നേട്ടങ്ങളോടുള്ള ആദരവും നന്ദിയും എന്നിങ്ങനെ നാല് പ്രധാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രതിജ്ഞ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓൺലൈനായി പ്രതിജ്ഞയിൽ പങ്കാളിയാകാൻ:
-ഔദ്യോഗിക ഡിജിറ്റൽ പോർട്ടലായ pledge.ae സന്ദർശിക്കുക.
-അവിടെ നൽകിയിരിക്കുന്ന ദേശീയ പ്രതിജ്ഞ പൂർണമായി വായിക്കുക.
-ആവശ്യമായ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുക.
-ഡിജിറ്റൽ ഒപ്പ് സമർപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക.

പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയാൽ, പങ്കാളിയുടെ പേര് ഉൾപ്പെടുത്തിയ അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാനും വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, എക്‌സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒരുമിച്ച് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുഎഇയിൽ, പരസ്പര ബഹുമാനവും ഐക്യവും ശക്തിപ്പെടുത്താനുള്ള ഒരു പ്രതീകാത്മക നീക്കമായാണ് ഈ ഡിജിറ്റൽ പ്രതിജ്ഞയെ വിലയിരുത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version