
ഷാർജ: വാഹനങ്ങളുടെ എൻജിൻ ഓഫാക്കാതെയും ഡോറുകൾ ലോക്ക് ചെയ്യാതെയും പോകുന്ന ഡ്രൈവർമാർക്കെതിരെ ശക്തമായ ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ് രംഗത്തെത്തി. ചെറിയൊരു അശ്രദ്ധ പോലും വലിയ രീതിയിലുള്ള വാഹന മോഷണങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പോടെ പൊലീസ് ഒരു പുതിയ ബോധവൽക്കരണ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷാർജ പൊലീസ് നടപ്പിലാക്കുന്ന പ്രത്യേക ക്യാംപെയ്ന്റെ ഭാഗമായാണ് ഈ നടപടി.
ഒരു രാത്രികാല പശ്ചാത്തലത്തിലാണ് ഈ ബോധവൽക്കരണ വിഡിയോ തയാറാക്കിയിരിക്കുന്നത്. റോഡരികിൽ വാഹനം നിർത്തി, എൻജിൻ ഓഫാക്കാതെ ഡ്രൈവർ പുറത്തേക്ക് പോകുന്നതും തൊട്ടുപിന്നാലെ എത്തുന്ന മോഷ്‌ാവ് നിമിഷങ്ങൾക്കകം വാഹനം ഓടിച്ചുപോകുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്. വളരെ ചെറിയൊരു ആവശ്യത്തിനാണെങ്കിൽ പോലും വാഹനം സുരക്ഷിതമാക്കാതെ പോകുന്നത് വലിയ നഷ്ടങ്ങൾ വരുത്തിവെക്കുമെന്ന് പൊലീസ് ഓർമ്മിപ്പിക്കുന്നു.
വാഹനം നിർത്തി പുറത്തിറങ്ങുമ്പോൾ എപ്പോഴും എൻജിൻ പൂർണ്ണമായും ഓഫാക്കാനും, വാഹനത്തിന്റെ താക്കോൽ കയ്യിൽ കരുതാനും, ഡോറുകൾ കൃത്യമായി ലോക്ക് ചെയ്യാനും അധികൃതർ കർശന നിർദേശം നൽകി. ഇത്തരം ലളിതമായ മുൻകരുതലുകളിലൂടെ വലിയൊരു പരിധി വരെ വാഹന മോഷണങ്ങൾ തടയാൻ സാധിക്കുമെന്നും, എമിറേറ്റിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പൊതുജനങ്ങൾ പൊലീസുമായി പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t