
ദുബൈ മരീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ നടന്ന സംഭവത്തിൽ, മരീനയിലെ ഹബ്തൂർ ഗ്രാൻഡിന് സമീപമുള്ള ടവറിന്റെ മുകളിൽ നിന്നാണ് തീയും കനത്ത പുകയും ഉയർന്നത്. രാവിലെ 7.30ഓടെ പ്രദേശവാസികൾ പുക ഉയരുന്നത് ശ്രദ്ധിച്ചതോടെ വിവരം അധികൃതരെ അറിയിച്ചു. പിന്നാലെ സിവിൽ ഡിഫൻസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി അധികൃതരുടെ വിശദീകരണം കാത്തിരിക്കുകയാണ്.