ദുബായ് സഫാരി പാർക്കിലേക്കൊരു യാത്ര പോയാലോ? കുട്ടികൾക്ക് സൗജന്യ പ്രവേശനം, ടിക്കറ്റുകൾക്ക് വമ്പിച്ച ഇളവ്!

ദുബായ്: വേനൽക്കാല അവധിക്ക് മുന്നോടിയായി സന്ദർശകർക്കായി വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ച് ദുബായ് സഫാരി പാർക്ക്. നിലവിലെ സീസൺ മെയ് 31-ന് അവസാനിക്കാനിരിക്കെയാണ് ‘കിഡ്‌സ് ഗോ ഫ്രീ’, ‘ബൈ 2 ഗെറ്റ് 2 ഫ്രീ’ എന്നിങ്ങനെയുള്ള ആകർഷകമായ ആനുകൂല്യങ്ങൾ അധികൃതർ അവതരിപ്പിച്ചത്. കുടുംബമായി എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഏറെ ലാഭകരമായ രീതിയിലാണ് പുതിയ പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്.

പുതിയ ഓഫർ പ്രകാരം ഒരു മുതിർന്ന ആൾ ‘സഫാരി ബണ്ടിൽ’ ടിക്കറ്റ് എടുത്താൽ കൂടെയുള്ള 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കൂടാതെ സഫാരി ബണ്ടിൽ വിഭാഗത്തിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ കൂടി അധികമായി ലഭിക്കുന്ന ‘ബൈ 2 ഗെറ്റ് 2 ഫ്രീ’ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകൾ വാരാന്ത്യങ്ങളിലും ലഭ്യമാണെന്നത് സന്ദർശകർക്ക് വലിയ ആശ്വാസമാണ്. ഓൺലൈൻ വഴിയോ പാർക്കിലെ കൗണ്ടറുകൾ വഴിയോ സന്ദർശകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

119 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന പാർക്കിൽ മുന്നൂറോളം വർഗത്തിൽപ്പെട്ട മൂവായിരത്തിലധികം മൃഗങ്ങളുണ്ട്. ഈ സീസണിൽ ജനിച്ച ‘സലാം’ എന്ന് പേരിട്ടിരിക്കുന്ന അപൂർവ ഇനം വെള്ള കാണ്ടാമൃഗവും ഫെബ്രുവരിയിൽ ജനിച്ച ജിറാഫ് കുഞ്ഞുമാണ് ഇപ്പോഴത്തെ പ്രധാന ആകർഷണങ്ങൾ. ചൂട് കൂടുന്ന സാഹചര്യം പരിഗണിച്ച് സന്ദർശകർക്ക് ബുദ്ധിമുട്ടില്ലാതെ കാഴ്ച്ചകൾ കാണുന്നതിനായി എസി ഷട്ടിൽ ട്രെയിനുകളും മിസ്റ്റ് ഫാനുകളും പാർക്കിൽ ഉടനീളം സജ്ജീകരിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് ടിക്കറ്റ് വരുമാനത്തിന്റെ ഒരു ഭാഗം വിനിയോഗിക്കുന്നത്. മെയ് 31-ഓടെ ഈ സീസൺ അവസാനിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ പാർക്കിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version