ദുബായിൽ കാർ വാടകയ്ക്ക് എടുക്കാൻ പോവാണോ? എങ്കിൽ ഈ പുതിയ നിയമം അറിഞ്ഞിരിക്കണം, ഹിഡൻ ചാർജുകൾക്ക് ഫുൾ സ്റ്റോപ്പ്

ദുബായിൽ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നവർക്ക് കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് പുതിയ നിർദേശവുമായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). കാർ റെന്റൽ കമ്പനികളും ഉപയോക്താക്കളും തമ്മിലുള്ള ഇടപാടുകൾ ക്രമീകരിക്കുന്ന ‘ഏകീകൃത കരാർ’ നിർബന്ധമായും പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു. വാടകയ്ക്ക് വാഹനങ്ങൾ ഉപയോഗിക്കുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും തങ്ങളുടെ അവകാശങ്ങൾ വ്യക്തമായി അറിയാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.

ഹിഡൻ ചാർജുകൾക്ക് വിലക്ക്
പുതിയ ഏകീകൃത കരാർ നിലവിൽ വന്നതോടെ കരാറിൽ മുൻകൂട്ടി വ്യക്തമാക്കാത്ത യാതൊരു തുകയും ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ റെന്റൽ കമ്പനികൾക്ക് സാധിക്കില്ല. സാലിക് (ടോൾ ഗേറ്റ്) അടക്കമുള്ള അധിക ചെലവുകൾ ഉൾപ്പെടെ ‘ഒളിപ്പിച്ചുവച്ച’ ഫീസുകൾക്ക് ഇതോടെ തടയിടും. അപകടങ്ങളോ അറ്റകുറ്റപ്പണികളോ സംഭവിക്കുമ്പോൾ ബന്ധപ്പെട്ട ചെലവുകൾ ഉപയോക്താവിന്റെ മേൽ അന്യായമായി ചുമത്തരുതെന്നും കരാർ വ്യവസ്ഥകൾ വ്യക്തമാക്കുന്നു.

ഡിജിറ്റൽ സുരക്ഷ; ഒടിപി നിർബന്ധം
വാഹനം കൈമാറുന്ന സമയത്ത് ഉപയോക്താവിന്റെ തിരിച്ചറിയൽ ഉറപ്പാക്കാൻ വൺ ടൈം പാസ്‌വേഡ് (OTP) സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഇത് ഡിജിറ്റൽ ഒപ്പായി കണക്കാക്കും. വാഹനം കൈമാറുമ്പോഴും തിരികെ നൽകുമ്പോഴും അതിന്റെ നിലവാരം ചിത്രങ്ങളോടെ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. സെക്യൂരിറ്റി ഡിപ്പോസിറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ തിരികെ നൽകണമെന്നും ആർടിഎ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് അറിയിച്ചു.

വിനോദസഞ്ചാരികൾക്കും ഗുണകരം
ദുബായ് സാമ്പത്തിക അജണ്ട ഡി33യുടെ ഭാഗമായാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ട്രാൻസ്‌പോർട്ട് ആക്ടിവിറ്റീസ് റെന്റൽ സിസ്റ്റം (ടാർസ്) വഴി തയ്യാറാക്കുന്ന ഏകീകൃത കരാറുകൾ ഉപയോക്താക്കളുടെ പരാതികൾ കുറയ്ക്കാനും സേവന നിലവാരം ഉയർത്താനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും ഈ നടപടി കൂടുതൽ ആത്മവിശ്വാസം നൽകും.

ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനം ഏറ്റെടുക്കുമ്പോൾ അതിന്റെ നില പരിശോധിച്ച് ഫോട്ടോകൾ എടുത്ത് സൂക്ഷിക്കുക.
ഒടിപി ലഭിച്ചതിന് ശേഷമേ കരാർ നടപടികൾ പൂർത്തിയാക്കാവൂ.
സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കുന്ന കാലാവധി കരാറിൽ വ്യക്തമായി രേഖപ്പെടുത്തണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങാം

വിദേശത്തിരിക്കെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികൾക്ക് പ്രത്യേക അനുമതിയോടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം ഒരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെയും ഇവർക്ക് യുഎഇയിൽ പ്രവേശിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. 2026 ഫെബ്രുവരി 28നോ അതിനു ശേഷമോ വിദേശത്തിരിക്കെ വീസ കാലാവധി കഴിഞ്ഞവർക്കാണ് ഈ സൗകര്യം ബാധകമാകുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല രാജ്യങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചതും വ്യോമപാതകൾ അടച്ചതുമാണ് പലർക്കും സമയത്ത് യുഎഇയിലേക്ക് മടങ്ങാൻ തടസ്സമായത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് സഹായകരമായ നടപടിയായാണ് പുതിയ തീരുമാനം.

മാർച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ കഴിയും. കൂടാതെ ഈ കാലയളവിൽ ഉണ്ടായ ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി വീസ പുതുക്കി താമസ പദവി ശരിയാക്കാനുള്ള അവസരവും ലഭിക്കും. വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന മാനുഷികമായ നടപടിയാണിതെന്ന് ഐസിപി അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റും മറ്റ് ആവശ്യമായ യാത്രാ രേഖകളും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അധികൃതർ പ്രവാസികളെ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version