പ്രവാസികൾക്ക് കരുതലായി യുഎഇ: വീസ കാലാവധി കഴിഞ്ഞവർക്കും ഭയമില്ലാതെ മടങ്ങാം, ഇളവുകൾ ഇങ്ങനെ; അതിർത്തികൾ സുരക്ഷിതം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും പ്രവാസികൾക്ക് പൂർണ്ണ സുരക്ഷയും യാത്രാ സൗകര്യവും ഉറപ്പാക്കി യുഎഇ മാതൃകയാകുന്നു. രാജ്യത്തെ കര, വ്യോമ, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് നിലവിൽ യാതൊരു തടസ്സവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിദേശികളെ സ്വന്തം പൗരന്മാർക്ക് തുല്യമായി പരിഗണിക്കുന്ന യുഎഇയുടെ ഈ നയം മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

താമസ വിസയുടെ കാലാവധി കഴിഞ്ഞുപോയവർക്കും നിലവിലെ പ്രത്യേക സാഹചര്യത്തിൽ യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതിയുണ്ട്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർക്ക് പുതിയ എൻട്രി പെർമിറ്റുകൾ എടുക്കാതെ തന്നെ തിരികെ വരാമെന്നത് വലിയൊരു ഇളവാണ്. കൂടാതെ, വിസ നിയമങ്ങൾ ലംഘിച്ചു രാജ്യത്ത് തുടരുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സൗകര്യവും അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ അശാന്തി നിലനിൽക്കുന്നുണ്ടെങ്കിലും ദുബായിലെ എല്ലാ എൻട്രി പോയിന്റുകളും പൂർണ്ണ സജ്ജമാണെന്ന് ദുബായ് ഇമിഗ്രേഷൻ വിഭാഗം മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു.

വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ പോലും യാത്രക്കാരെ കരമാർഗ്ഗം ഒമാൻ അതിർത്തി വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഫ്ലെക്സിബിൾ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുബായ് പോലീസ്, സിവിൽ ഏവിയേഷൻ, ദുബായ് എയർപോർട്ട്സ് എന്നിവയുടെ സംയുക്ത നീക്കത്തിലൂടെ യാത്രാ ദുരിതം ഒഴിവാക്കാൻ കർശന നടപടികളാണ് സ്വീകരിക്കുന്നത്. “ജനങ്ങളാണ് പ്രധാനം” എന്ന ഭരണകൂടത്തിന്റെ വ്യക്തമായ നിർദ്ദേശമാണ് ഈ കരുതലോടെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നും ഏത് വെല്ലുവിളിക്കിടയിലും പ്രവാസികൾക്ക് മികച്ച സേവനവും സുരക്ഷയും നൽകുക എന്നതാണ് ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങാം

വിദേശത്തിരിക്കെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികൾക്ക് പ്രത്യേക അനുമതിയോടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം ഒരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെയും ഇവർക്ക് യുഎഇയിൽ പ്രവേശിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. 2026 ഫെബ്രുവരി 28നോ അതിനു ശേഷമോ വിദേശത്തിരിക്കെ വീസ കാലാവധി കഴിഞ്ഞവർക്കാണ് ഈ സൗകര്യം ബാധകമാകുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല രാജ്യങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചതും വ്യോമപാതകൾ അടച്ചതുമാണ് പലർക്കും സമയത്ത് യുഎഇയിലേക്ക് മടങ്ങാൻ തടസ്സമായത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് സഹായകരമായ നടപടിയായാണ് പുതിയ തീരുമാനം.

മാർച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ കഴിയും. കൂടാതെ ഈ കാലയളവിൽ ഉണ്ടായ ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി വീസ പുതുക്കി താമസ പദവി ശരിയാക്കാനുള്ള അവസരവും ലഭിക്കും. വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന മാനുഷികമായ നടപടിയാണിതെന്ന് ഐസിപി അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റും മറ്റ് ആവശ്യമായ യാത്രാ രേഖകളും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അധികൃതർ പ്രവാസികളെ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version