യാത്രാക്ലേശത്തിന് ആശ്വാസം; യു.എ.ഇയിലേക്ക് കൂടുതൽ പ്രത്യേക സർവീസുകളുമായി ഇൻഡിഗോ!

ദുബൈ: യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻ. ഞായറാഴ്ച മുതൽ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്ന് ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ നടത്തുക.

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ആവശ്യമായ ഔദ്യോഗിക അനുമതികളും കണക്കിലെടുത്തായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പുതിയ സർവീസുകൾ പ്രകാരം:

  • മുംബൈയിൽ നിന്ന്: അബൂദബി, ദുബൈ എന്നിവിടങ്ങളിലേക്ക്.
  • ഹൈദരാബാദിൽ നിന്ന്: ഷാർജയിലേക്ക്.

ഇതിന് പുറമെ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ആഭ്യന്തര സർവീസുകളും ജിദ്ദ, റിയാദ്, മസ്കത്ത്, മദീന, ഇസ്താംബൂൾ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളും തുടരും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ വ്യക്തമാക്കി.

യാത്രക്കാർ ശ്രദ്ധിക്കാൻ: മേഖലയിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് കൺഫേം ആണെന്ന് ഉറപ്പുവരുത്തണം. യാത്ര സ്ഥിരീകരിക്കാത്ത പക്ഷം വിമാനത്താവളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അതേസമയം, അവസാന നിമിഷം ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയാകുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version