റമസാൻ പത്താം രാവ്: യുഎഇ പള്ളികൾക്ക് മുന്നിലെ പാർക്കിങ് ഇനി കടുക്കും; പിടിവീണാൽ പണി കിട്ടും!

ദുബായ്∙ റമസാനിലെ അവസാന പത്ത് ദിനങ്ങളിൽ തറാവീഹ്, തഹജ്ജുദ് പ്രാർഥനകൾക്കായി പള്ളികളിൽ എത്തുന്നവർക്ക് കർശന പാർക്കിങ് നിർദേശങ്ങളുമായി ദുബായ് പൊലീസ് രംഗത്ത്. തിരക്ക് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനും പ്രാർഥനയ്ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്.

തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്കായി പള്ളികളിലെത്തുന്നവർ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്. പള്ളികൾക്ക് മുൻപിലും സമീപത്തുള്ള താമസസ്ഥലങ്ങളുടെ കവാടങ്ങളിലും വാഹനം നിർത്തിയിടുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് വിഭാഗം കർശന നിർദ്ദേശം നൽകി. ആംബുലൻസ് അടക്കമുള്ള അടിയന്തര സേവന വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തുന്ന രീതിയിലോ നടപ്പാതകളിലോ വാഹനങ്ങൾ പാർക്ക് ചെയ്താൽ കനത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകുന്നു. തിരക്ക് മുൻകൂട്ടി കണ്ട് നേരത്തെ പള്ളികളിലെത്താനും നിശ്ചിത പാർക്കിങ് ഇടങ്ങൾ മാത്രം ഉപയോഗിക്കാനും വിശ്വാസികൾ ശ്രദ്ധിക്കണം. നിയമലംഘനങ്ങൾ തടയാൻ പള്ളികൾക്ക് സമീപം കൂടുതൽ പട്രോളിങ് സംഘങ്ങളെ വിന്യസിക്കുമെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version