പരമാധികാരം തൊട്ടുകളിക്കണ്ട, ഇത് ചുവപ്പ് രേഖ; രാജ്യത്തോട് മനസ്സ് തുറന്ന് കുവൈറ്റ് അമീർ

റമദാനിലെ അവസാന പത്തു ദിനങ്ങളുടെ പുണ്യവേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഐക്യത്തിനും ജാഗ്രതയ്ക്കുമായി ആഹ്വാനം നൽകി. പ്രാദേശികമായി വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ പൗരനും അതീവ ശ്രദ്ധ പുലർത്തണമെന്നും രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്വേഷം പടർത്തുന്ന വ്യാജ വാർത്തകളിൽ നിന്നും കിംവദന്തികളിൽ നിന്നും വിട്ടുനിൽക്കണമെന്നും ദേശീയ ഐക്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിരോധമെന്നും അമീർ വ്യക്തമാക്കി.

അടുത്തിടെ കുവൈറ്റിന് നേരെയുണ്ടായ ആക്രമണങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു. സ്വന്തം മണ്ണോ ആകാശമോ കടലോ മറ്റുള്ളവർക്കെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി കുവൈറ്റ് വിട്ടുനൽകിയിട്ടില്ല. എന്നിട്ടും സമാധാനകാംക്ഷികളായ രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങൾ അനുവദിക്കാനാവില്ലെന്നും കുവൈറ്റിന്റെ പരമാധികാരം ഒരു ചുവപ്പ് രേഖയാണെന്നും അമീർ ആവർത്തിച്ചു പറഞ്ഞു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്കും കുരുന്നുകൾക്കും വേണ്ടി പ്രാർത്ഥിച്ച അദ്ദേഹം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

രാജ്യത്തെ സുരക്ഷാ ഏജൻസികളും സൈന്യവും നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എല്ലാ സംവിധാനങ്ങളും അതീവ ജാഗ്രതയിലാണ്. ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) മറ്റ് രാജ്യങ്ങളുടെ സുരക്ഷയുമായി കുവൈറ്റിന്റെ സുരക്ഷ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ കുവൈറ്റിന് പിന്തുണയുമായി എത്തിയ സൗഹൃദ രാജ്യങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു. സഹിഷ്ണുതയുടെയും പരസ്പര സഹകരണത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ ഈ റമദാൻ കാലം പ്രചോദനമാകട്ടെയെന്നും അമീർ തന്റെ പ്രസംഗത്തിൽ ആശംസിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy