
കുവൈറ്റിലെ പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ വിസിറ്റ് വിസയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതുക്കിയ നിയമങ്ങൾ പ്രകാരം വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്ക് മുൻപുണ്ടായിരുന്ന മിനിമം ശമ്പള പരിധി പൂർണ്ണമായും ഒഴിവാക്കി. ഇതോടെ കുറഞ്ഞ ശമ്പളമുള്ളവർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ സാധിക്കും.
പുതിയ സംവിധാനമനുസരിച്ച് അപേക്ഷകർക്ക് ‘കുവൈറ്റ് വിസ’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി തന്നെ രേഖകൾ സമർപ്പിക്കാം. പഴയതുപോലെ നേരിട്ടുള്ള നൂലാമാലകൾ ഒഴിവാക്കി നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. രക്തബന്ധത്തിലുള്ള നാലാം തലമുറ വരെയുള്ള ബന്ധുക്കളെയും വിവാഹബന്ധം വഴിയുള്ള മൂന്നാം തലമുറ വരെയുള്ളവരെയും ഇപ്പോൾ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ അനുവാദമുണ്ട്. കൂടാതെ, സന്ദർശകർക്ക് വരാൻ കുവൈറ്റ് നാഷണൽ എയർലൈൻസ് തന്നെ വേണമെന്ന പഴയ നിർബന്ധവും നീക്കം ചെയ്തു.
വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ ബന്ധം തെളിയിക്കുന്ന രേഖകൾ ഓൺലൈനായി സമർപ്പിച്ചാൽ മതിയാകും. മുൻപ് ആവശ്യമായിരുന്ന എംബസി അഫിഡവിറ്റുകൾക്ക് പകരം കൃത്യമായ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ സ്വീകരിക്കും.
അതേസമയം, വിസിറ്റ് വിസയിൽ കുവൈറ്റിൽ എത്തുന്നവർക്ക് അവിടെ നിന്ന് ഉംറ നിർവ്വഹിക്കാനുള്ള അനുമതി ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുവൈറ്റിൽ സ്ഥിരമായ താമസ വിസ (റെസിഡൻസി പെർമിറ്റ്) ഉള്ളവർക്ക് മാത്രമേ സൗദി ഇ-വിസ വഴി ഉംറയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. അതിനാൽ സന്ദർശക വിസയിൽ എത്തുന്ന കുടുംബാംഗങ്ങളെ കൂട്ടി കുവൈറ്റിൽ നിന്ന് ഉംറയ്ക്ക് പോകാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL