യുഎഇയിൽ അടുത്ത 3 വർഷത്തെ സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു; ഈ സ്കൂളുകൾക്ക് ബാധകമല്ല

അബുദാബി ∙ യുഎഇയിലെ സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കുമായി അടുത്ത മൂന്ന് അധ്യയന വർഷത്തെ (2026-2029) കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യൻ, പാക്കിസ്ഥാനി, ബംഗ്ലദേശി കരിക്കുലം പിന്തുടരുന്ന സ്കൂളുകൾക്ക് ഈ കലണ്ടർ ബാധകമല്ല.


2026-2027 അധ്യയന വർഷത്തെ ഏകദേശ രൂപം

വിഭഗംതീയതി
ക്ലാസ് ആരംഭിക്കുന്നത്2026 ഓഗസ്റ്റ് 31
വിന്റർ ബ്രേയ്ക്ക്2026 ഡിസംബർ 14 – 2027 ജനുവരി 3
സ്പ്രിങ് ബ്രേയ്ക്ക്2027 ഏപ്രിൽ 5 – ഏപ്രിൽ 11
അധ്യയന വർഷം അവസാനിക്കുന്നത്2027 ജൂലൈ 2

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

  1. മിഡ് ടേം ബ്രേക്ക്: എല്ലാ സ്കൂളുകളും ഒന്നാം സെമസ്റ്ററിൽ മിഡ് ടേം ബ്രേക്ക് നൽകണം. സ്വകാര്യ സ്കൂളുകൾക്ക് അതോറിറ്റിയുടെ അനുമതിയോടെ ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്താം.
  2. ഷാർജയിലെ സ്കൂളുകൾ: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് അവിടുത്തെ പ്രത്യേക വിദ്യാഭ്യാസ നിയമാവലി തന്നെയായിരിക്കും ബാധകമാകുക.
  3. ഹാജർ: പരീക്ഷകളും മറ്റും കൃത്യസമയത്ത് പൂർത്തിയാക്കണമെന്നും അവസാന ആഴ്ച വരെ കുട്ടികൾ സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

മുൻകൂട്ടി കലണ്ടർ പ്രഖ്യാപിക്കുന്നത് രക്ഷിതാക്കൾക്കും സ്കൂളുകൾക്കും യാത്രകളും അവധിക്കാല പ്ലാനുകളും നേരത്തെ ആസൂത്രണം ചെയ്യാൻ വലിയ സഹായമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy