കുവൈത്തിലെ ഹവല്ലി മേഖലയിൽ അപ്പാർട്ട്മെന്റ് വൃത്തിയാക്കാൻ നൽകിയ താക്കോൽ ദുരുപയോഗം ചെയ്ത് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കെട്ടിട കാവൽക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജനായ ഹാരിസാണ് പിടിയിലായത്. ഏകദേശം 750 കുവൈത്ത് ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. തന്റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിലെ സേഫിൽ നിന്ന് കാണാതായതായി ഒരു കുവൈത്ത് പൗരൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാര്യ സ്ഥലത്തില്ലാത്ത സമയത്ത് അപ്പാർട്ട്മെന്റ് വൃത്തിയാക്കാനായി ഉടമ കെട്ടിട കാവൽക്കാരന് താക്കോൽ കൈമാറിയിരുന്നു. ജോലി കഴിഞ്ഞ് ഉടമ തിരിച്ചെത്തിയപ്പോൾ സേഫ് ബലമായി തുറന്ന നിലയിലും ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലുമാണ് കണ്ടത്.
പരാതിയെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ദ്രുതഗതിയിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ സ്വർണം മോഷ്ടിച്ചതും അത് ഒരു സുഹൃത്തിന് വിറ്റതുമായ കാര്യങ്ങൾ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സ്വർണം വാങ്ങിയതായി പറയുന്ന വ്യക്തിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ ഒളിവിലാണെന്നാണു സൂചന. പ്രതി രാജ്യം വിടാതിരിക്കാനായി യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർ നിയമനടപടികൾക്കായി ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
