കുവൈത്തിൽ റമദാൻ വ്രതാരംഭം എപ്പോൾ? ജ്യോതിശാസ്ത്ര കണക്കുകളുമായി അൽ-ഉജൈരി സയന്റിഫിക് സെന്റർ

ഈ വർഷത്തെ വിശുദ്ധ റമദാൻ മാസപ്പിറവിയെക്കുറിച്ചുള്ള പ്രാഥമിക ജ്യോതിശാസ്ത്ര നിഗമനങ്ങൾ കുവൈത്തിലെ പ്രശസ്തമായ അൽ-ഉജൈരി സയന്റിഫിക് സെന്റർ പുറത്തുവിട്ടു. ശാസ്ത്രീയ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17-ന് സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രന്റെ സംഗമം (Conjunction) നടക്കുമെന്നാണ് സെന്ററിന്റെ വിലയിരുത്തൽ. അന്നേ ദിവസം കുവൈത്തിൽ സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ അസ്തമിക്കുമെന്നും അൽ-ഉജൈരി സെന്റർ വ്യക്തമാക്കി. സെന്റർ പ്രസിദ്ധീകരിച്ച മാപ്പുകൾ പ്രകാരം ഫെബ്രുവരി 17-ന് വൈകിട്ട് 5:38-ന് സൂര്യാസ്തമയം സംഭവിക്കുമ്പോൾ ചന്ദ്രബിംബത്തിന്റെ താഴത്തെ ഭാഗം അസ്തമിക്കുമെന്നും, അടുത്ത മിനിറ്റിൽ തന്നെ, അതായത് 5:39-ഓടെ ചന്ദ്രൻ പൂർണ്ണമായും അസ്തമിക്കുമെന്നും കണക്കാക്കുന്നു.

മക്കയിൽ സൂര്യാസ്തമയത്തിന് ഏകദേശം മൂന്ന് മിനിറ്റുകൾക്ക് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും, എന്നാൽ മറ്റ് അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രദർശനം പരിമിതമായിരിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സൂര്യാസ്തമയത്തിന് മുൻപ് മാസപ്പിറവി സംഭവിക്കുകയും സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ അസ്തമിക്കുകയും ചെയ്യുന്നത് പുതിയ ഹിജ്‌റി മാസം ആരംഭിക്കുന്നതിനുള്ള ജ്യോതിശാസ്ത്രപരമായ മാനദണ്ഡങ്ങൾ നിറവേറ്റുന്നതാണെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ വിശദീകരിച്ചു. അതേസമയം, റമദാൻ വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശരിഅത്ത് കമ്മിറ്റികളും ബന്ധപ്പെട്ട മതാധികൃതരുമാണ് നടത്തുക എന്നും സെന്റർ പ്രത്യേകം ഓർമ്മിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version