കുവൈത്ത് മരുഭൂമി പ്രദേശങ്ങളിൽ അപകടകരമായ ഗർത്തങ്ങൾ; സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്തിലെ മരുഭൂമി മേഖലകളായ ജാൽ അൽ-സൗർ, അൽ-മുത്‌ല എന്നിവിടങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതായി കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ് റിപ്പോർട്ട് ചെയ്തു. പ്രകൃതിദത്തമായോ മനുഷ്യനിർമ്മിതമായോ രൂപപ്പെട്ട ഇത്തരം കുഴികൾ ഏത് നിമിഷവും ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജാൽ അൽ-സൗർ മേഖലയിലെ ഹദ് സഫാ പ്രദേശത്ത് മഴവെള്ളപ്പാച്ചിലുണ്ടാകുന്ന ചാലുകളോടു ചേർന്ന് വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടുത്തെ ശിലാസംഘടന ദുർബലമാണെന്നും, വടക്കുകിഴക്ക് ദിശയിലേക്ക് നീളുന്ന വിള്ളലുകൾ കാലക്രമേണ കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. അൽ-മുത്‌ലയിൽ കണ്ടെത്തിയ ഗർത്തത്തിന് ഏകദേശം നാല് മീറ്റർ വ്യാസവും ആറു മീറ്റർ ആഴവുമുണ്ട്. ഗർത്തത്തിനുള്ളിൽ പഴയ പക്ഷിക്കൂടുകൾ കണ്ടെത്തിയതിൽ നിന്ന് ഇത് ഏറെക്കാലം മുമ്പ് തന്നെ രൂപപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് ഗവേഷകർ.

രാജ്യത്ത് വർധിച്ചുവരുന്ന നഗരവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും കണക്കിലെടുത്ത്, ഒരു സ്വതന്ത്ര കുവൈത്ത് ജിയോളജിക്കൽ സർവേ അതോറിറ്റി സ്ഥാപിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസിലെ ഡോ. അൽ-ഹജ്‌രി ആവശ്യപ്പെട്ടു. ഇത്തരമൊരു സ്ഥാപനം നിലവിൽ വന്നാൽ ഭൂഗർഭ മാറ്റങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നതിലൂടെ മനുഷ്യജീവനും കെട്ടിടങ്ങൾക്കും സംരക്ഷണം നൽകാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സജീവമായ ഭ്രംശരേഖകൾ, ഭൂമിയിലെ വിള്ളലുകൾ, ഉപരിതലത്തിന് താഴെയുള്ള ഭൗമപ്രക്രിയകൾ എന്നിവ മുൻകൂട്ടി കണ്ടെത്തുന്നതിനും, മണ്ണിന്റെ ഘടനയും പ്രകൃതിദത്ത ഭൗമ പ്രതിഭാസങ്ങളും വിശദമായി പഠിക്കുന്നതിനും ഇത്തരം ഒരു ഏജൻസി സഹായകരമാകും. നിലവിൽ കുവൈത്തിൽ ഇത്തരം പഠനങ്ങൾക്ക് പ്രത്യേക ഏജൻസി ഇല്ലാത്തത് വലിയൊരു കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version