Posted By Editor Editor Posted On

കൈയിൽ പ്രവർത്തിക്കാത്ത ലാപ്ടോപ്പ് ഉണ്ടോ? എങ്കിൽ കുവൈറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്താൽ പണികിട്ടും

നിങ്ങളുടെ കൈവശമുള്ള ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിപ്പിച്ച് കാണിക്കുന്ന ‘പവർ-ഓൺ ടെസ്റ്റ്’ കുവൈറ്റ് വിമാനത്താവളത്തിൽ നിർബന്ധമാക്കി. യു.എസ്, യു.കെ, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് കർശനമായി നടപ്പാക്കുന്നുണ്ട്. 2014 മുതൽ പ്രാബല്യത്തിലുള്ളതാണ് ഈ സുരക്ഷാ പരിശോധന.

പ്രധാന സുരക്ഷാ പരിശോധനാ കവാടത്തിലും ബോർഡിംഗ് ഗേറ്റിലുമായി രണ്ട് ഘട്ടങ്ങളിലാണ് ഈ പരിശോധന. ഉപകരണങ്ങൾക്കകത്ത് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, ദോഹയിലെ ഹമദ് ഇന്റർനാഷണൽ, ഷാർജ, അബുദാബി, ദുബായ് വിമാനത്താവളങ്ങൾ അത്യാധുനിക 3D CT സ്കാനറുകളിലേക്ക് മാറിയതിനാൽ ഈ നിയമം അവിടെ അത്ര കർശനമല്ല. ഒമാൻ, ബഹ്റൈൻ വിമാനത്താവളങ്ങളിലും ഈ പരിശോധന അപൂർവമാണ്. അത്യാധുനിക സ്കാനറുകളുണ്ടായിട്ടും കുവൈറ്റ് ഇപ്പോഴും പരമ്പരാഗത സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടരുന്നത് സുരക്ഷാ ഭീഷണികൾ ലഘൂകരിക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *