Posted By Editor Editor Posted On

കുവൈറ്റിൽ കഴിഞ്ഞവർഷം ജനിച്ചത് 49,063 കു​ഞ്ഞു​ങ്ങ​ൾ; 15,740 പ്രവാസി കു​ഞ്ഞുങ്ങൾ ​

കുവൈറ്റിൽ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ജ​നി​ച്ച​ത് 49,063 കു​ഞ്ഞു​ങ്ങ​ൾ. ഇ​തി​ൽ പ്ര​വാ​സി​ക​ളു​ടെ 15,740 കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​​പ്പെ​ടും. ജ​ന​ന​നി​ര​ക്കി​ൽ ഏ​ക​ദേ​ശം 10 ശ​ത​മാ​നം കു​റ​വ് 2024 ൽ ​രേ​ഖ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (സി.​എ.​എ​സ്) റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കു​വൈ​ത്തി മാ​താ​പി​താ​ക്ക​ൾ​ക്ക് 33,323 കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​യി. കു​വൈ​ത്തി​ക​ൾ​ക്കി​ട​യി​ലെ ജ​ന​ന​നി​ര​ക്ക് 0.56 ശ​ത​മാ​നം വ​ർ​ധി​ച്ചു. കു​വൈ​ത്തി ജ​ന​ന​നി​ര​ക്കി​ൽ അ​ഹ്‌​മ​ദി ഗ​വ​ർ​ണ​റേ​റ്റും (7,714) കു​വൈ​ത്തി​ക​ള​ല്ലാ​ത്ത​വ​രു​ടെ ജ​ന​ന​നി​ര​ക്കി​ൽ ഹ​വ​ല്ലി​യു (4,604)മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 2024 ൽ ​കു​വൈ​ത്തി​ലെ മ​ര​ണ​നി​ര​ക്ക് 1,000 പേ​ർ​ക്ക് 1.5 ആ​യി കു​റ​ഞ്ഞു​വെ​ന്നും സി.​എ.​എ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 2020 നും 2023 ​നും ഇ​ട​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 1.7-2.6 ൽ​നി​ന്ന് കു​റ​യു​ക​യാ​യി​രു​ന്നു. 2024 ൽ ​സ്വാ​ഭാ​വി​ക ജ​ന​സം​ഖ്യാ വ​ർ​ധ​ന​വ് നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞു, 2024 ൽ ​ഇ​ത് 1,000 ൽ 6.85 ​ആ​യി. 2020 ൽ ​ഇ​ത് 7.16 ആ​യി​രു​ന്നു. 2024 ൽ ​ശി​ശു​മ​ര​ണ​നി​ര​ക്ക് 1,000 ജ​ന​ന​ങ്ങ​ളി​ൽ 6.20 ആ​യി കു​റ​ഞ്ഞു, മു​ൻ വ​ർ​ഷം 6.80 ആ​യി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​ശി​ശു​ക്ക​ൾ​ക്കി​ട​യി​ലെ നി​ര​ക്ക് 2023ലെ 6.32 ​ൽ നി​ന്ന് 6.52 ആ​യി ഉ​യ​ർ​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

This is a sample text from Display Ad slot 1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *