കുവൈറ്റിലെ മഹ്ബൂലയിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആത്മഹത്യക്ക് കാരണം തൊഴിൽ തർക്കമാണെന്നാണ് റിപ്പോർട്ട്. രാത്രി ഡ്യൂട്ടിയിലായിരുന്ന ഇയാളെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വ്യക്തിപരമായ അസുഖങ്ങളെ തുടർന്ന് പകൽ ഷിഫ്റ്റിലേക്ക് മാറ്റിത്തരണമെന്ന് തൊഴിലാളി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കമ്പനി ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, വർക്ക് വിസ റദ്ദാക്കി ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും കമ്പനി ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് മരിച്ച തൊഴിലാളി. കുവൈത്തിൽ ജോലി ലഭിക്കുന്നതിനായി ഇയാൾ വലിയ തുക ലോൺ എടുത്തിരുന്നു. ജോലി നഷ്ടപ്പെട്ടതും, കടം തിരിച്ചടയ്ക്കാൻ സാധിക്കില്ലെന്നുള്ള ഭയവുമാണ് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമായതെന്നും, ഇത് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സഹപ്രവർത്തകർ പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c