
വിമാനത്തിന് സമീപം റൺവേയിൽ മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി പൈലറ്റ്
വിമാനത്തിന് സമീപം റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍. ബിഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു വൃദ്ധന്‍ ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെ വീഡിയോ വൈറലായി. കോക്ക്പിറ്റിൽ നിന്ന് പൈലറ്റ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, വെളുത്ത കുർത്ത – പൈജാമ ധരിച്ച ഒരു വൃദ്ധനായ മനുഷ്യൻ റണ്‍വേയില്‍ നിന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കുനിഞ്ഞിരുന്ന് മൂത്രമൊഴിക്കുന്നത് കാണാം. വീഡിയോയുടെ തുടക്കം വിമാനത്തിലെ കോക്പിറ്റാണ്. അവിടെ നിന്ന് വിമാനത്തിന് സമീപത്തായി വിമാനത്തില്‍ കയറാനായി ആളുകൾ വരിവരിയായി നില്‍ക്കുന്നത് കാണാം. ഇവരാരും തന്നെ വൃദ്ധനെ ശ്രദ്ധിച്ചില്ല. അല്പം കൂടി സൂം ചെയ്യുമ്പോൾ റണ്‍വേയ്ക്ക് അരികിലായി കുറ്റിക്കാട്ടിലേക്ക് കുന്തിച്ചിരുന്ന മുത്രമൊഴിക്കുന്ന വൃദ്ധനെ കാണാം. വീണ്ടും ആ കാഴ്ചയില്‍ നിന്ന് കോക്പിറ്റിലേക്കും വിമാനത്താളത്തിലേക്കും ക്യാമറ മാറ്റുന്നുണ്ട്. ഈ സമയം ദൂരെ മറ്റ് വിമാനങ്ങൾ പാര്‍ക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ആദര്‍ശ് ആനന്ദ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ദൃശ്യങ്ങൾ ഇതിനകം മൂന്ന് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)