
എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ; അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം
എഞ്ചിനിൽ തീ പടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വലതുവശത്തെ എഞ്ചിനിൽ തീപടർന്നുവെന്നായിരുന്നു സിഗ്നൽ ലഭിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്‌നൽ ലഭിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. പിന്നീട് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെ അധികൃതർ വ്യക്തമായിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)