റെസ്റ്റോറന്റ് മേഖലയിലെ ഡെലിവറി കമ്മീഷൻ നിരക്ക് കുറയ്ക്കാൻ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി പ്രത്യേക നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡെലിവറി കമ്പനികൾ റെസ്റ്റോറന്റ് ഉടമകളിൽ നിന്ന് അമിതമായ കമ്മീഷൻ ഈടാക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇത് ചെറുകിട റെസ്റ്റോറന്റുകൾക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. നിലവിൽ ചില ഡെലിവറി കമ്പനികൾ വിലയുടെ 25 മുതൽ 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുന്നുണ്ട്, ഇത് ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഈ ഉയർന്ന നിരക്ക് കാരണം ചില റെസ്റ്റോറന്റുകൾ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുന്നു.
പുതിയ നിയമം നിലവിൽ വരുന്നതോടെ ഡെലിവറി ആപ്ലിക്കേഷനുകൾക്ക് ഈടാക്കാവുന്ന ഫീസിന് പരിധി നിശ്ചയിക്കും. റെസ്റ്റോറന്റുകൾക്കും ബേക്കറികൾക്കും മാത്രമാണ് ഈ നിയന്ത്രണം ബാധകമാവുക. ഇത് ചെറുകിട സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c