
കുട്ടികൾക്ക് അപകടം; കുവൈറ്റിൽ ഈ ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ
കുട്ടികൾക്ക് അപകടമെന്ന് കണ്ടെത്തിയതിനാൽ കുവൈറ്റിൽ റോബ്‌ലോക്‌സ് ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ. ഇതിനായി വാർത്താവിനിമയ മന്ത്രാലയത്തോട് വിവര മന്ത്രാലയം അഭ്യർത്ഥന നടത്തിയതായാണ് റിപ്പോർട്ട്. കുട്ടികളിൽ ശാരീരികവും മാനസികകവുമായ ഗുരുതരമായ അപകടസാധ്യത മുൻ നിർത്തിയാണ് ഈ നീക്കം. ഇതിനു പുറമെ രാജ്യത്തെ വലിയൊരു വിഭാഗം പൗരന്മാരും ഇതെ ആവശ്യം ഉന്നയിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ധാർമ്മിക മൂല്യങ്ങളെയും സാമൂഹിക മാനദണ്ഡങ്ങളെയും ലംഘിക്കുകയും , രക്ത രൂക്ഷിതമായ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളും ഉൾകൊള്ളുന്നതാണ് ഈ ഗെയിം. അക്രമത്തെയും ആക്രമണാത്മക രാജ്യത്തെ , സാമൂഹിക ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമായ രംഗങ്ങളും ഗെയിമിൽ ഉൾക്കൊള്ളുന്നുണ്ട്. കുട്ടികൾക്കിടയിൽ അനുചിതമായ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയതിനാൽ ചൈനയും തുർക്കിയും ഗെയിം നിരോധിച്ചു. കുട്ടികളുടെ ആരോഗ്യവും മാനസിക സുരക്ഷയും സംരക്ഷിക്കുന്നതിനായി സമാന കാരണങ്ങളാൽ നേരത്തെ ഖത്തർ, ഒമാൻ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ജോർദാനും, തുർക്കിയും ചൈനയും, ഉത്തരകൊറിയയും ഗെയിം നിരോധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)