വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം; കുവൈറ്റിൽ ഒരാൾ പിടിയിൽ

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം നടത്തിയ ഒരാൾ പിടിയിൽ. അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിരീക്ഷണവും തുടർനടപടികളും തുടരാനുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതി അടുത്തിടെ പൗരത്വം റദ്ദാക്കപ്പെട്ട ഒരാളുടെ വീടാണ് വാടകയ്ക്ക് എടുത്തിരുന്നതെന്ന് ഫീൽഡ് അന്വേഷണങ്ങളിൽ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *