പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹബീബ മൻസിൽ ഹാഷിം അബൂബക്കർ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് മരണപ്പെടുകയായിരുന്നു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ജഹറ ബ്രാഞ്ച് അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ കെ.കെ.എം.എ. മാഗനറ്റ് ടീം ചെയ്തു വരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx