പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. മലപ്പുറം കൂട്ടായി റഹ്മത്ത് നഗർ സ്വദേശി കാട്ടുരുത്തി ജാഫർ ആണ് നിര്യാതനായത്. കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ സലീന, മക്കൾ ജഫ്‌സൽ, ജെഫ്‌സീന. ജഹ്‌റയിൽ സെയിൽസ് ഹെൽപ്പർ ആയി ജോലി ചെയ്തു വരുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx