കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ വൻ തോതിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി പിടിയിലായി. 1.5 മില്യൺ ദീനാർ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ലഹരി പിടികൂടലിൽ ഒന്നാണിത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളാണ് അൽ റഖയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതി ലഹരി വിതരണത്തിനും സംഭരണത്തിനുമായി വാഹനങ്ങൾ വാടകക്കെടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മയക്കുമരുന്ന് കടത്തിനെതിരായ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്