സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ജൂണോടെ വിദേശ അധ്യാപകരെ പിരിച്ചുവിടും. ഡിസംബറോടെ അഡ്മിനിസ്ട്രേഷനിലെ വിദേശ ജീവനക്കാരെയും പൂർണമായി ഒഴിവാക്കി സ്വദേശികളെ നിയമിക്കും. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പട്ടികയിൽ സെക്കൻഡറി തലത്തിലുള്ള 55 അധ്യാപകരും അഡ്മിനിസ്ട്രേഷനിലുള്ള 60 വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രധാനമായും ഈജിപ്ത്, സിറിയ, ലബനൻ, സുഡാൻ എന്നീ രാജ്യക്കാരാണ് സർക്കാർ മേഖലയിൽ കൂടുതലായി ജോലി ചെയ്യുന്നത്. ഇന്ത്യക്കാരുടെ സാന്നിധ്യം 5 ശതമാനത്തിൽ താഴെ മാത്രമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്