കുവൈത്തിൽ ‘റോബിൻഹുഡ് മോഡൽ’ കവർച്ചയിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നിന്ന് 800 ദിനാർ പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്കാണ് സമാന രീതിയിൽ പണം നഷ്ടമായത്. ഹവല്ലിയിലെ ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നടപടികൾ പൂർത്തിയാക്കിയിട്ടും പ്രവാസിക്ക് പണം ലഭിച്ചില്ല. ഇതിനിടെ ബാങ്കിൽ നിന്ന് ഇടപാട് വിജയകരമായി പൂർത്തിയാക്കിയതായും അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആയ സന്ദേശവും ഇദ്ദേഹത്തിന് ലഭിച്ചു. ഉടൻ തന്നെ എടിഎം മെഷീനിൽ സാങ്കേതിക തകരാറുണ്ടെന്ന് വിലയിരുത്തി ഇയാൾ ബാങ്കിനെ ബന്ധപ്പെട്ടു. പണം പിൻവലിച്ചതായിട്ടാണ് രേഖകൾ കാണിക്കുന്നതെന്നായിരുന്നു അധികൃതരുടെ മറുപടി
ഇതോടെ സംഭവം പരിശോധിക്കാൻ ഇയാൾ മാളിലെ അധികൃതരുടെ സഹായം തേടി. അധികൃതരുടെ സഹായത്തോടെ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ റോബിൻ ഹുഡ് മോഡൽ കവർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീയുമാണ് തട്ടിപ്പുകാർ. ഇരുവരും എടിഎം കൗണ്ടറിൽ പ്രവേശിക്കുന്നതും പുരുഷൻ പണമെടുത്ത് സത്രീക്ക് നൽകുന്നതും മറ്റൊരു എടിഎം കാർഡ് ഉപയോഗിച്ച് തുക പിൻവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx