Posted By Editor Editor Posted On

കു​വൈ​ത്തിൽ വീടിന് തീപിടിച്ചു

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. മം​ഗ​ഫ്, അ​ഹ്മ​ദി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടി​ലെ നി​ര​വ​ധി വ​സ്തു​ക്ക​ൾ ന​ശി​ച്ചു. രാ​ജ്യ​ത്ത് താ​പ​നി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ വീ​ടു​ക​ളി​ലും അ​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലും തീ​പി​ടി​ക്കു​ന്ന സം​ഭ​വം ഏ​റി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *