
157 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി
അനധികൃതമായി നേടിയ 157 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. മൂന്നു പേരുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ പിൻവലിക്കാനും ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എൻ.എ അടക്കമുള്ള നൂതന രീതികൾ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്.അനധികൃത മാർഗത്തിലൂടെ നേടിയ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കഴിഞ്ഞ മാസങ്ങളിൽ ഇതുസംബന്ധിച്ച സുപ്രീം കമ്മിറ്റി പിൻവലിക്കാൻ ശിപാർശ നൽകിയത്. പരിശോധന തുടരുന്നതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ നേടിയ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)