
കുവൈത്തിൽ ആദ്യമായി ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; തയ്യാറെടുപ്പുകൾ തുടങ്ങി
കുവൈത്തിൽ ആദ്യമായി ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ആറ് മാസത്തിലേറെയായി ഇതിനുള്ള തയ്യാറെടു പ്പുകൾ നടന്നുവരികയാണെന്നും, ഈ സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും ചെസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് തൊറാസിക് സർജൻ ഡോ. ഇസ്സ അൽ-ഗാനിം പറഞ്ഞു. തൊറാസിക് സർജന്മാർക്ക് പുറമെ ഇന്റേണിസ്റ്റുകൾ, ചെസ്റ്റ് ഫിസിഷ്യൻമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ തുടങ്ങിയ നിരവധി സ്പെഷ്യാലിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളും സഹകരണവും ഈ ദൗത്യം പൂർത്തിയാക്കുന്നതിനു അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക സംഘം പ്രവർത്തിച്ചു വരികയാണ്. വിദേശ രാജ്യത്ത് വെച്ച് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ആറ് മാസത്തെ തുടർ ചികിത്സയടക്കം ഒരു ലക്ഷം മുതൽ രണ്ട് ദശലക്ഷം ഡോളർ വരെയാണ് ചെലവ് വരുന്നത്. എന്നാൽ കുവൈത്തിൽ വെച്ച് ഈ ശസ്ത്രക്രിയ നടത്തുന്നതിനും രോഗിയുടെ ആജീവാനന്ത കാലത്തെ പരിചരണത്തിനും പരമാവധി ഒരു ലക്ഷം ഡോളർ മാത്രമാണ് ചെലവ് വരിക എന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠന ത്തിൽ കണക്കാക്കിയിരിക്കുന്നത്. 10 രോഗികളിൽ ശസ്ത്രക്രിയ നടത്തുവാനാണ് ഇപ്പോൾ പദ്ധതി എന്നും അദ്ദേഹം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)