റസിഡൻസ് വീസ സ്റ്റാംപിങ്ങിനു നിർബന്ധമാക്കിയ എച്ച്ഐവി പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം.അവ്യക്തമായ പരിശോധനാ ഫലമാണു ലഭിച്ചതെങ്കിൽ 2 ആന്റിബോഡി പരിശോധനകൾക്കു കൂടി വിധേയരാക്കും. ഇവയിലും പരാജയപ്പെട്ടാൽ തിരിച്ചയയ്ക്കും. നിലവിലുള്ളവരുടെ വീസ പുതുക്കുമ്പോഴും പുതുതായി തൊഴിൽ വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്. പൊതുജനാരോഗ്യം ഉറപ്പാക്കി സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു നിയമം കർശനമാക്കിയതെന്നു മന്ത്രാലയം വിശദീകരിച്ചു.
മാതൃരാജ്യത്തു നിന്നു മെഡിക്കൽ പരിശോധന നടത്തിയ ശേഷമേ കുവൈത്തിൽ റസിഡൻസ് വീസയിൽ എത്താനാകൂ. ഇങ്ങനെ എത്തുന്നവരെ കുവൈത്തിൽ വീണ്ടും മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx