Posted By Editor Editor Posted On

275 വർഷം പഴക്കം, ജീർണിക്കാതെ ശരീരം; ഓസ്ട്രിയൻ മമ്മിയുടെ രഹസ്യം വെളിപ്പെടുത്തി ​ഗവേഷകർ

എല്ലാകാലത്തും സാധാരണ മനുഷ്യർക്കും ​ഗവേഷകർക്കും കൗതുകമാണ് മമ്മികൾ. പുരാതന കാലത്ത് ജീവിച്ചിരുന്നവർ എങ്ങനെയാണ്
ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ചതെന്നത് അത്ഭുതം തന്നെയാണ്. അതിനായി എന്തെല്ലാം മാർ​ഗങ്ങളായിരിക്കും അവർ ഉപയോ​ഗിച്ചിരിക്കുക എന്ന ​ഗവേഷണത്തിലാണ് ശാസ്ത്രലോകം ഇപ്പോഴും. ഒരു ചെറിയ ഓസ്ട്രിയൻ ​ഗ്രാമത്തിൽ നിന്നും ലഭിച്ച ഒരു മമ്മിയെക്കുറിച്ചാണ് എറ്റവും പുതിയ ചർച്ച. 279 വർഷം പഴക്കമുള്ള ഒരു മമ്മിയാണ് കണ്ടെത്തിയത് എന്ന് ഗവേഷകർ വിശകലനം ചെയ്തു. ഇത് അധികം അറിയപ്പെടാത്ത മമ്മിഫിക്കേഷൻ ടെക്നിക്കുകളെ ഉൾക്കാഴ്ച നൽകിയെന്നാണ് ​ഗവേഷകർ പറയുന്നത്. കൂടുതൽ പരിശോധനയിലാണ് ഇത് 279 വർഷം മുമ്പ് മരിച്ചയാളുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. സെന്റ് തോമസ് ആം ബ്ലാസെൻസ്റ്റൈനിന്റെ പള്ളിയിലാണ് ഈ മമ്മി ഉള്ളത്. വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന രീതിയിലാണ് ഇതുള്ളതെന്നും ​ഗവേഷകർ പറയുന്നു. 1746 -ൽ മരിച്ച പ്രാദേശിക ഇടവക വികാരിയായ ഫ്രാൻസ് സേവർ സിഡ്‌ലർ വോൺ റോസെനെഗിന്റേതാണ് ഈ മമ്മി എന്നാണ് നി​ഗമനം. നല്ല രീതിയിൽ എംബാം ചെയ്തതാണ് ഇത് ഇത്രയധികം കാലം ജീർണിക്കാതെ ശരീരം സംരക്ഷിക്കപ്പെടാൻ സഹായിച്ചത് എന്നാണ് ​ഗവേഷകർ പറയുന്നത്. മരക്കഷ്ണങ്ങൾ, ചുള്ളിക്കമ്പുകൾ, തുണി ഇവയാണ് ശരീരത്തിന്റെ അകത്ത് വച്ചിരുന്നത്. ശരീരം ഉണങ്ങുന്നതിന് വേണ്ടി സിങ്ക് ക്ലോറൈഡ് ചേർത്തു എന്നും ലുഡ്‌വിഗ്-മാക്സിമിലിയൻസ്-യൂണിവേഴ്സിറ്റിയിലെ പാത്തോളജിസ്റ്റും ഫ്രോണ്ടിയേഴ്‌സ് ഇൻ മെഡിസിൻ ലേഖനത്തിന്റെ രചയിതാവുമായ ഡോ. ആൻഡ്രിയാസ് നെർലിച്ച് വ്യക്തമാക്കി. സിടി സ്കാനിംഗും തുടർന്നുണ്ടായ വിശകലനവും മമ്മിയുടെ മുകൾഭാഗം പൂർണ്ണമായും കേടുകൂടാതെയിരിക്കുകയാണ് എന്ന് മനസ്സിലാക്കാൻ ​ഗവേഷകരെ സഹായിച്ചു. അതേസമയം, കൈകാലുകളും തലയുമൊക്കെ ചെറുതായി ജീർണ്ണിച്ച അവസ്ഥയിലാണെന്നും കണ്ടെത്തി.

👆👆

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *