കുവൈത്തിലെ തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തിങ്കളാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിൻറെ ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു. വരും ദിവസങ്ങളിൽ താപനില ക്രമേണ വർദ്ധിക്കുന്നതോടെ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ഒമാനിൽ തിങ്കളാഴ്ച മുതൽ രണ്ട് ദിവസം ന്യൂനമർദ്ദം ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മാർച്ച് 17 മുതൽ രണ്ട് ദിവസം ഒമാനിൽ ന്യൂനമർദ്ദം ബാധിക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx