കുവൈറ്റിലെ മനാഖീഷ് മേഖലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിൻറെ (കെ.ഐ.എസ്.ആർ) കീഴിലുള്ള കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്വർക്കാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. രാവിലെ 10:21-നുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
എന്തൊരു ദുരിതമിത്! കുവൈറ്റ് എയർവേയ്സിൽ ടിക്കറ്റ് റദ്ദാക്കലും നിരക്ക് വർദ്ധനയും; പണം തിരികെ ലഭിക്കാതെ യാത്രക്കാർ ദുരിതത്തിൽ
കുവൈറ്റിൽ റോഡ് മുറിച്ചുകടക്കുന്നവർ സൂക്ഷിക്കുക! നിയമം തെറ്റിച്ചാൽ കീശ കീറും; കടുപ്പിച്ച് ട്രാഫിക് വിഭാഗം