ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അബുദാബിയിലെ ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം. ഏകദേശം 20 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് ലഭിച്ചത്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറി(50)നാണ് 45 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകളാണ് എടുത്തത്. അതിൽ ഒന്നിലാണ് ഭാഗ്യം തുണച്ചത്. 2007 മുതൽ ഇവർ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. വർഷങ്ങളോളം പ്രതീക്ഷയോടെ എല്ലാ മാസവും ടിക്കറ്റ് വാങ്ങും, ഈ ഭാഗ്യം വന്നത് വിശ്വസിക്കാനാകുന്നില്ല. സമ്മാനത്തുക തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ചെലവഴിക്കുമെന്ന് സുബൂർ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Kuwait
ബിഗ് ടിക്കറ്റ്: ഗൾഫിൽ പ്രവാസി ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം
Related Posts
Kuwait CCTV Law; കുവൈറ്റിൽ CCTV ക്യാമറകൾ നിർബന്ധം; സ്ഥാപന ഉടമകൾക്ക് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം