കുവൈത്തിൽ സർക്കാർ എജൻസികളുടെ ഗുണനിലവാരം കൂട്ടാൻ ഇനി എഐ

കുവൈത്തിൽ സർക്കാർ എജൻസികളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി സർക്കാർ ഏജൻസികളിലെ ഡിപ്പാർട്ട്‌മെന്റ് മാനേജർമാർ, സൂപ്പർവൈസേഴ്‌സ്, ഇടത്തരം ജീവനക്കാർ എന്നീവർക്ക് സിവിൽ സർവീസ് കമ്മീഷൻ പരിശീലനം നൽകും.
ഭരണപരമായ തീരുമാനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിൽ എ.ഐയുടെ പ്രാധാന്യത്തെക്കുറിച്ചും, ഡാറ്റ വിശകലനം, വെല്ലുവിളികളെയും തടസ്സങ്ങളെയും എങ്ങനെ അഭിമുഖീകരിക്കാം എന്ന നിലയിൽ ജീവനക്കാരെ ബോധവൽക്കരിക്കാനാണ് ഈ പരിശീലന സംരംഭം ലക്ഷ്യമിടുന്നത്. ഒക്ടോബർ അവസാന വാരം മുതൽ പരിശീലനം ആരംഭിക്കും.

.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top