കുവൈറ്റിലെ ഖൈത്താൻ മേഖലയിൽ 11,000 ദിനാർ വിലമതിക്കുന്ന പുതിയ ആഡംബര കാറിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു. പാർക്കിംഗ് സ്ഥലത്ത് വെച്ച് വാഹനത്തിന് തീപിടിച്ചതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0