ഓണ്‍ലൈനില്‍ വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; പ്രവാസി സംഘം കുവൈറ്റില്‍ അറസ്റ്റില്‍
കുവൈറ്റില്‍ ആവശ്യക്കാര്‍ക്ക് സിക്ക് ലീവ് വ്യാജമായി തയ്യാറാക്കി നല്‍കുന്ന രണ്ടംഗ പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് ഈജിപ്ഷ്യന്‍ പ്രവാസികള്‍ അടങ്ങുന്ന സംഘമാണ് പിടിയിലായത്. അറസ്റ്റിലായവര്‍ വ്യാജ അസുഖ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി സമ്മതിച്ചതായി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)