മലയാളിയുടെ ക്രൂര കൊലപാതകത്തിൽ വഴിത്തിരിവ്; കൊലപാതകം വിദേശത്തുള്ള ഭാര്യയുടെ നിർ​ദ്ദേശപ്രകാരം

കോട്ടയം സ്വദേശിയായ രതീഷ് മാധവൻറെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിൻറെ ഭാര്യ മഞ്ജു നിർദ്ദേശ പ്രകാരം കാമുകനായ ശ്രീജിത്ത് കൊലപാതകം നടത്തി എന്നാണ് പുറത്ത് വരുന്നത്. സംഭവത്തിൽ മഞ്ജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു രതീഷിനെ ശ്രീജിത്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രതീഷിന്റെ ഭാര്യ മഞ്ജുവിന് കേസിലുള്ള പങ്ക് വ്യക്തമായത്. മഞ്ജുവും ശ്രീജിത്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതെച്ചൊല്ലി രതീഷ്, ശ്രീജിത്തും തമ്മിൽ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ഞായറാഴ്ച ഒരു മരണവീട്ടിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടി. രതീഷിനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല, രതീഷിനെ എന്ത് ചെയ്യണം എന്ന് വിദേശത്ത് ജോലി ചെയ്യുന്ന മഞ്ജുവിന് ശ്രീജിത്ത് വാട്സ് ആപ്പിൽ മെസേജ് അയച്ചു. എന്ത് വേണമെങ്കിലും ചെയ്തോ എന്നായിരുന്നു മഞ്ജുവിൻറെ മറുപടി. ഇതോടെയാണ് രതീഷിനെ കൊല്ലാൻ ശ്രീജിത്ത് തീരുമാനിച്ചത്. കൊലപാതകം നടത്തിയ കാര്യവും വാട്സ് ആപ്പ് വഴി മഞ്ജുവിനെ അറിയിച്ചിരുന്നു. രതീഷിൻറെ സംസ്കാരത്തിൽ പങ്കെടുക്കാനായി മഞ്ജു വിദേശത്തുനിന്ന് എത്തിയിരുന്നു. ആ സമയത്താണ് മഞ്ജുവിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ശ്രീജിത്ത് അറസ്റ്റിലായതറിയാതെയാണ് മഞ്ജു നാട്ടിലെത്തിയത്. മഞ്ജു ശ്രീജിത്തിന് അയച്ച ചില മെസേജുകളും കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സഹായിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top