ഇന്ന് കുവൈറ്റ് ദിനാറിന് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റ്. 1 കുവൈത്ത് ദിനാറിന് എക്സ്ചേഞ്ച് റേറ്റ് പ്രകാരം 275 രൂപ വരെയാണ് എത്തിയത്. ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക് തുടങ്ങിയവയാണ് ഈ ഉയർച്ചയ്ക്ക് കാരണമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം മോശമായതിനാൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകള്‍ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണ്. ഇതിനെല്ലാം പുറമേ ഇസ്രയേല്‍ – ഇറാന്‍ സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
