കുവൈറ്റിൽ തൊഴിലാളി പാർപ്പിട കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ പദ്ധതി. തൊഴിലാളികൾ തിങ്ങി പാർക്കുന്ന ജലീബ് മേഖലയിൽനിന്ന് ആളുകളെ പൂർണ്ണമായി ഒഴിപ്പിക്കുന്നതിനായാണ് ഈ നടപടി. ഇവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നിർദിഷ്ട പാർപ്പിട സമുച്ഛയങ്ങൾ അടങ്ങുന്ന സിറ്റികളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനും യാഥാർഥ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജലീബ് അൽ ഷുയൂഖ് മേഖലയിലെ സ്ഥിതിഗതികൾ പഠിച്ച് പരിഹരിക്കുന്നതിന് പ്രത്യേക മന്ത്രിസഭ ഉപസമിതി രൂപവൽക്കരിച്ചിരുന്നു . ഈ സമിതിയാണ് പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നവരെ താമസിപ്പിക്കാൻ 6 ലേബർ സിറ്റികൾ സ്ഥാപിക്കാനും അതിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചത് .അതിനിടെ പൊതുമാപ്പിന് ശേഷം നടക്കുന്ന വ്യാപക പരിശോധനയുടെ ഭാഗമായി ജലീബിൽ തമ്പടിച്ച അനധികൃത താമസക്കാരെ പിടികൂടാൻ വൻ പദ്ധതിയാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത് . ജലീബിലെ വഴിവിട്ട രീതികളും അനധികത നിർമാണ പ്രവർത്തികളും നിയമവിരുദ്ധ കച്ചവടങ്ങളും പൂർണ്ണമായി ഇല്ലാതാക്കണമെങ്കിൽ പ്രദേശത്തെ വിദേശി മുക്തമാക്കണമെന്നാണ് സമിതി കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുക്കാനും പ്രാവർത്തികമാക്കാനും കുവൈത്ത് മുനിസിപ്പാലിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട് .സുബിയ്യ ,സാൽമി റോഡ്, നോർത്ത് അൽ മുത്‌ല, കബദ് , സൗത്ത് സബാഹ് അൽ അഹമ്മദ് എന്നീ മേഖലകളിലാണ് നിദിഷ്ട ലേബർ സിറ്റികൾ നിർമാണം പുരോഗമിക്കുന്നത് .പ്രദേശത്തെ ആളുകളുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യ നിർണ്ണയം നടത്തുന്ന നടപടികൾ 2022 മുതൽ ആരംഭിച്ചിട്ടുണ്ട് . വിസ്തീർണ്ണം ഏകദേശം 8 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ജിലീബ് പ്രദേശത്ത് ഏകദേശം 2,66000 ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക് .ഇതിൽ സ്വദേശികളുടെ തോത് 1.5% മാത്രമാണെന്നുമാണ് കണക്കുകൾ പറയുന്നത് .പ്രദേശത്തെ ഒരു ബാച്ചിലർ മുറിയിൽ ശരാശരി നാലുപേർ വീതം താമസിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട പഠന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട് .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
