
കുവൈത്തിൽ വാഹനത്തിന് തീപിടിച്ചു
***300X250***
അലി സബാഹ് അൽ സാലിം ഏരിയയിൽ വാഹനത്തിന് തീപിടിച്ചു. ടെന്റിലേക്ക് പടർന്ന തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പ്രതിരോധ നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
***300X250***
Comments (0)