യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത പ്രവാസിക്കും ഭാര്യയെയും മക്കളെയും ഫാമിലി വിസയിൽ കൊണ്ടുവരാൻ അനുവദിക്കുന്ന ഫാമിലി വിസ ഭേദഗതിക്ക് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയതായി റിപ്പോർട്ട്.
ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫും ഫാമിലി വിസയുടെ ഭേദഗതിക്ക് അംഗീകാരം നൽകിയതായി പ്രാദേശിക അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർക്ക് പെർമിറ്റിൽ അവൻ്റെ ശമ്പളം 800 ദിനാറോ അതിൽ കൂടുതലോ ആണെങ്കിൽ, ഭാര്യയെയും 14 വയസ്സിന് താഴെയുള്ള കുട്ടികളെയും ഫാമിലി വിസയ്ക്ക് കീഴിൽ കൊണ്ടുവരാം. ഈ വർഷം ആദ്യം കുവൈറ്റ് പ്രവാസികൾക്കായി ഫാമിലി വിസ തുറന്നിരുന്നു, വർക്ക് പെർമിറ്റിൽ 800 ദിനാർ ശമ്പളവും അപേക്ഷകന് യൂണിവേഴ്സിറ്റി ബിരുദവും ആയിരുന്നു വ്യവസ്ഥ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI