Posted By user Posted On

നാവില്‍ കാണുന്ന ഈ മാറ്റം കാന്‍സറിന്റെ ലക്ഷണം; മുന്നറിയിപ്പുമായി അധികൃതർ

ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അത് എലുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും കാണപ്പെടുന്നു. അത്തരം പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കുകയും ശരിയായ സമയത്ത് പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ പല ലക്ഷണങ്ങളും നിങ്ങളുടെ നാവില്‍ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ ലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുന്നതിലൂടെ, നിങ്ങള്‍ക്ക് ഗുരുതരമായ ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനാകു. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ നിങ്ങളുടെ നാവില്‍ കാണുന്ന അത്തരം ചില ലക്ഷണങ്ങള്‍ ഇതാ.

നാവില്‍ വെളുത്ത പാടുകള്‍
നാവില്‍ വെളുത്ത പാടുകള്‍ കാണുമ്പോഴോ നാവ് പൂര്‍ണ്ണമായും വെളുത്തതായാലോ ക്രീം പോലുള്ള ചിലത് നാക്കില്‍ പറ്റിപ്പിടിച്ചതായി തോന്നുമ്പോഴോ അത് ഒരു മുന്നറിയിപ്പ് ലക്ഷണമായി കണക്കാക്കാം. ഫംഗസ് അണുബാധ മൂലമാകാം നാവില്‍ ഇത്തരം ക്രീം പോലെ വരുന്നത്. എന്നാല്‍ ഇത് കഠിനമാകുമ്പോള്‍, ഇത് ല്യൂക്കോപ്ലാകിയ എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് ക്രമേണ ക്യാന്‍സറായും മാറും. അത്തരമൊരു സാഹചര്യത്തില്‍, നാവില്‍ കാണുന്ന ഇത്തരം വെളുത്ത പാടുകള്‍ ഒരിക്കലും അവഗണിക്കരുത്.

നാവില്‍ രോമം പോലെയാകല്‍
നിങ്ങളുടെ നാവില്‍ രോമം പോലെ ചില മുള്ളുകള്‍ വളരാന്‍ തുടങ്ങുന്നുവെങ്കില്‍ അത് അപകടകരമായ സൂചനയാണ്. ഈ രോമങ്ങള്‍ കാഴ്ചയില്‍ വെളുത്തതോ കറുപ്പോ തവിട്ടോ നിറത്തിലാകാം. സാധാരണയായി ഇത് നാവിലെ പ്രോട്ടീന്‍ അസന്തുലിതാവസ്ഥ മൂലമാണ് സംഭവിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയകള്‍ അതില്‍ കുടുങ്ങിയേക്കാം.

നാവിന്റെ ചുവപ്പ്
നിങ്ങളുടെ നാവിന്റെ നിറം പിങ്ക് നിറത്തില്‍ നിന്ന് സ്‌കാര്‍ലറ്റ് നിറമായി മാറുമ്പോള്‍, അത് രോഗങ്ങളുടെ മുന്നറിയിപ്പ് ലക്ഷണം കൂടിയാണ്. ഇത് കാവസാക്കി രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം. ഇതുകൂടാതെ, വിറ്റാമിന്‍ 3 യുടെ കുറവുണ്ടെങ്കിലും നാവ് ചുവപ്പായി മാറിയേക്കാം. കുട്ടികളിലെ കവാസാക്കി രോഗത്തിലും നാവിന്റെ നിറം ചുവപ്പായി മാറുന്നു.

നാവിന്റെ കറുപ്പ്
ഇത് വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. എന്നിരുന്നാലും നാവിന്റെ നിറം കറുത്തു തുടങ്ങിയാല്‍ അല്‍പം ശ്രദ്ധിക്കണം. ആന്റാസിഡ് ഗുളികകള്‍ കഴിച്ചതിന് ശേഷമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ആന്റാസിഡുകളില്‍ അടങ്ങിയിരിക്കുന്ന ബിസ്മത്ത് സംയുക്തം തുപ്പലിനൊപ്പം നാവിന്റെ മുകളിലെ പാളിയില്‍ തങ്ങിനില്‍ക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമല്ലെങ്കിലും പ്രമേഹരോഗികള്‍ക്ക് നാവ് കറുക്കുന്ന പ്രശ്നമുണ്ടാകാം. എന്നാല്‍, ആന്റാസിഡ് ഇല്ലാതെ തന്നെ നിങ്ങളുടെ നാവ് കറുത്ത നിറമായിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

നാവില്‍ ഉണങ്ങാത്ത മുറിവ്
നാവില്‍ ഒരു മുറിവ് പ്രത്യക്ഷപ്പെടുകയും ദിവസങ്ങളോളം അത് സുഖപ്പെടാതിരിക്കുകയും ചെയ്താല്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് ഉണ്ടായാല്‍ മരുന്ന് കഴിച്ചിട്ടും ഭേദമായില്ലെങ്കില്‍ അത് ക്യാന്‍സറിന്റെ ലക്ഷണമാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഉടനെ ഒരു ഡോക്ടറെ ബന്ധപ്പെടണം.

നാവില്‍ പൊള്ളല്‍ പോലെ
നിങ്ങളുടെ നാവില്‍ ഒരു പൊള്ളല്‍ പോലെ അനുഭവപ്പെടുകയും അത് പെട്ടെന്ന് ഭേദമാകാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. സാധാരണയായി ഇത് അസിഡിറ്റി മൂലമാകാം. പക്ഷേ ചിലപ്പോള്‍ നാഡി സംബന്ധമായ തകരാറുകള്‍ കാരണവും നാവില്‍ കത്തുന്ന സംവേദനം പോലെ തോന്നിയേക്കാം.

നാവ് പൊട്ടല്‍
നാവ് പൊട്ടാന്‍ തുടങ്ങിയാല്‍ അത് സോറിയാസിസ് സിന്‍ഡ്രോമിന്റെ ലക്ഷണമാകാം. ഇത് അത്ര പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ ഇത് ശരിയായി പരിപാലിച്ചില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. ദോഷകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ നാക്കിനെ കീഴടക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *