ബാങ്ക് അക്കൗണ്ടിൽ കോടികൾ:ബാലൻസ്നോക്കിഞെട്ടിത്തരിച്ച്പ്രവാസിമലയാളി:പിന്നീട്സംഭവിച്ചത്ഇതാണ്
ദുബൈയിൽ 15വർഷമായി പ്രവാസിയായ മുഹമ്മദ് യാസിർ കഴിഞ്ഞ ആഴ്ച എ.ടി.എമ്മിൽ കയറി തൻറെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോൾ ഞെട്ടി. 15,000ദിർഹം മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 100കോടിയോളം ദിർഹം ബാലൻസാണ്കാണിച്ചത്. എന്തോ തട്ടിപ്പിൽ കുരുങ്ങിയോ എന്നതായിരുന്നു പേടി. അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്ടപ്പെടുമോ എന്നും ഭയപ്പെട്ടു.പിറ്റേന്ന് ബാങ്കിൽ ചെന്ന് വിഷയം പറഞ്ഞപ്പോൾ സാങ്കേതികമായ കാരണങ്ങളാലാണ് അക്കൗണ്ടിൽ വൻതുക കാണിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കി.കെ.വൈ.സി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ടിൽ നെഗറ്റീവ് തുക കാണിക്കുമെന്നും അത്തരത്തിൽ വരുന്ന തുകക്കൊപ്പം ‘നെഗറ്റീവ്’ ചിഹ്നം കാണിക്കാത്തതിനാലാണ് വൻതുകയെന്ന് തോന്നുന്നതെന്നും ബാങ്കിങ് മേഖലയിലെ വിദഗ്ധർ പറയുന്നു. പിന്നീട് മൂന്നു ദിവസത്തിനകം അക്കൗണ്ട് പഴയപടിയാവുകയും ചെയ്തു.കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ യാസിർ ദുബൈ ആർ.ടി.എയിൽ ഡ്രൈവറാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
		
		
		
		
		
Comments (0)