Posted By user Posted On

കുവൈറ്റിൽ ആൾമാറാട്ടം നടത്തി പ്രവേശിച്ച അറബ് ഡോക്ടർക്ക് തടവ്

കുവൈറ്റിൽ ആൾമാറാട്ടം നടത്തി പ്രവേശിച്ച അറബ് ഡോക്ടർക്ക് ശിക്ഷ. അഞ്ച് വർഷം തടവ് ആണ് ക്രിമിനൽ കോടതി വിധിച്ചത്. കുവൈത്തി പൗരനെപ്പോലെ ആൾമാറാട്ടം നടത്തുകയും പാസ്‌പോർട്ട് മോഷ്ടിക്കുകയും ചെയ്ത് പൗരനുമായി സാമ്യമുള്ള രീതിയിൽ കുവൈത്തിലേക്ക് കടന്ന ഡോക്ടർക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കുവൈത്ത് എയർപോർട്ടിൽ ഡോക്ടറെ പിടികൂടിയതിനെ തുടർന്നാണ് പ്രോസിക്യൂഷനിലേക്ക് കേസ് എത്തിയത്. സംസാരിക്കുന്നതിനിടെ പാസ്‌പോർട്ട് ഓഫീസർ ഡോക്ടറുടെ ഉച്ചാരണത്തിലും ശബ്ദത്തിലും സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഗൈനക്കോളജിസ്റ്റായ ഡോക്ടർ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനായി ഒരു ക്ലിനിക്ക് തുറന്ന് രോഗികളിൽ നിന്ന് വൻ തുക നേടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. താനുമായി സാമ്യമുള്ള ചില രോഗികളുടെ പാസ്‌പോർട്ടുകൾ പ്രതി ഉപയോഗിച്ചതായി കണ്ടെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *