സാൽമിയ പ്രദേശത്തെ ഒന്നിലധികം പലചരക്ക് കടകളിൽ മോഷണം നടത്തിയ രണ്ട് ഈജിപ്തുകാരെ ക്രിമിനൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സാൽമിയ പ്രദേശത്തെ പലചരക്ക് കടകളിൽ നിന്ന് മോഷ്ടിക്കുന്നത് കാണിക്കുന്ന ഒന്നിലധികം വീഡിയോ ക്ലിപ്പിലാണ് രണ്ട് പേരും പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയ സൈറ്റുകളിൽ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചു വരികയാണെന്നും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്ത് വരികയാണെന്നും ഇവരെ രാജ്യത്തു നിന്ന് നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim